ലോക സമുദ്രദിനത്തിന് (ജൂൺ 8) മുന്നോടിയായി മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിൽ (എം എസ് സി) 19 രാജ്യങ്ങളിലെ 58 വിദഗ്ധർക്കിടയിൽ നടത്തിയ സർവേയിലാണ് നിരീക്ഷണം
കൊച്ചി: കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്രജൈവ വൈവിധ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്നതായി ശാസ്ത്രജ്ഞർ. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ ആഗോള സർവെയിലാണ് ഈ വെളിപ്പെടുത്തൽ. ......
ആന്ധ്ര പ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തു എത്തുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശം.
കുന്നത്തുനാട് MLA യുടെ നേതൃത്വത്തിൽ LDF സർക്കാർ കിറ്റെക്സിന് നേരെ തുടർച്ചയായ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയത്. സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് സാബുവിനെയും സംഘത്തിനെയും അന്ന് തെലുങ്കാനയിലേക്കു കൊണ്ടുപോയത്. രാജകീയ സ്വീകരണവും വൻ ഓഫറുകളുമാണ് തെലുങ്കാനയിൽ കിറ്റെക്സിന് ലഭിച്ചത് . ......
ഭാരതാംബയുടെ ചിത്രം സംബന്ധിച്ച് വലിയ വിവാദമാണല്ലോ ഇപ്പോൾ ഉയരുന്നത്. ആരാണ് ഭാരതാംബ? എന്താണ് ബാരതാംബയുടെ ചരിത്രം.......
തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേമം ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. അമ്മ വഴക്കുപറഞ്ഞിതെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ......
ലോകത്തിലെ ഏറ്റവും ഉയരമുള്ള റയിൽവെ ആർച്ച് പാലത്തിലൂടെ ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. ചെനാബ് പാലത്തിലൂടെയുള്ള ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ......
അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്ന മഹാഭാരതവാക്യത്തിന് ഒരു അപവാദമാണ് തെന്നല ബാലകൃഷ്ണപിള്ള. രാഷ്ട്രീയ കരുക്ഷേത്രത്തിൽ ഒരിക്കലും ഒരു അമ്പു പോലും കൊള്ളേണ്ടി വന്നിട്ടില്ല. ......
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ വികസനത്തിന് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റിയുടെ മുൻ ചെയർമാൻ കൂടിയായ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് അഭിപ്രായപ്പെട്ടു.
പിഎസി ചെയർമാന് മാത്രമായി പ്രത്യേക അധികാരമില്ല. ......
മൂന്നുപേര്‍ താമരശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഒരാള്‍ സെന്റ് ജോസഫ് എച്ച്എസ്എസിലും മറ്റൊരാള്‍ ഗവണ്മെന്റ് വിഎച്ച്എസ്എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.
താമരശേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ താത്കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്ന റിപ്പോര്‍ട്ട് ആണ് സ്കൂള്‍ അധികൃതര്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതെങ്കിലും ഇക്കാരണത്താല്‍ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്കൂളിന് ലഭിച്ചത്. ......